Latest NewsCricketNewsSports

രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 374ന് പുറത്ത്, സര്‍ഫറാസ് ഖാന് സെഞ്ചുറി

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ 374ന് പുറത്ത്. സര്‍ഫറാസ് ഖാന്റെ തകർപ്പൻ സെഞ്ചുറിയും (134) യഷസ്വി ജയ്‌സ്വാളിന്റെ (78) അർധ സെഞ്ചുറിയുമാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. യഷ് ദുബെ (2), ഹിമാന്‍ഷു മന്ത്രി (9) എന്നിവരാണ് ക്രീസില്‍.

അഞ്ചിന് 348 എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ആരംഭിച്ചത്. ഷംസ് മുലാനി (12)യുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് സര്‍ഫറാസ് നടത്തിയ ഇന്നിംഗ്സാണ് സ്‌കോര്‍ 350 കടത്തിയത്. തനുഷ് കോട്യന്‍ (15), ധവാല്‍ കുല്‍ക്കര്‍ണി (1), തുഷാര്‍ ദേഷ്പാണ്ഡെ (6) എന്നിവര്‍ സര്‍ഫറാസിന് മുമ്പ് പുറത്തായി.

Read Also:- മുഖക്കുരു അകറ്റാൻ

243 പന്ത് നേരിട്ട സര്‍ഫറാസ് രണ്ട് സിക്‌സും 13 ഫോറും നേടി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് മോശമല്ലാത്ത തുടക്കമാണ് നായകന്‍ പൃഥ്വി ഷായും യശസ്വി ജയ്‌സ്വാളും നല്‍കിയത്. സ്കോർ ബോർഡിൽ 87 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button