Latest NewsNewsIndia

രാഷ്ട്രീയ ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്, അതിനാല്‍ ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കാനാകില്ല: സീതാറാം യെച്ചൂരി

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം

 

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം. മുര്‍മുവിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. അവര്‍ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെങ്കിലും ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

Read Also: മരുമകളെ ബലാത്സംഗം ചെയ്‌ത അറുപതുകാരൻ മകനെ വെട്ടിക്കൊന്നു

എന്‍ഡിഎയ്ക്ക് പുറത്ത് നിന്നും ദ്രൗപതി മുര്‍മുവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉള്‍പ്പെടെ ഉള്ളവര്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യശ്വന്ത് സിന്‍ഹയ്ക്കാണ് സിപിഎം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ദ്രൗപതി മുര്‍മുവിന് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പരിരക്ഷയാണ് സെഡ് പ്ലസ്. ചൊവ്വാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷമാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button