ThrissurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ത​ര​ണം : ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തേ​നി ജി​ല്ല​യി​ലെ തേ​വാ​രം സ്ട്രീ​റ്റി​ൽ മ​ഹേ​ശ്വ​ര​നെ​യാ​ണ് ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​ഞ്ചാ​വ് കേ​സി​ൽ എ​ൻ​ബി സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്

കൊ​ര​ട്ടി: ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ത​ര​ണ​ക്കാ​രൻ പൊലീസ് കസ്റ്റഡിയിൽ. തേ​നി ജി​ല്ല​യി​ലെ തേ​വാ​രം സ്ട്രീ​റ്റി​ൽ മ​ഹേ​ശ്വ​ര​നെ​യാ​ണ് ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​ഞ്ചാ​വ് കേ​സി​ൽ എ​ൻ​ബി സി​ഐ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ഴ​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കൊ​ര​ട്ടി പൊ​ലീ​സ് ആണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

അന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി ന​ൽ​കു​ന്ന വി​ത​ര​ണ​ക്കാ​രി​ൽ മു​ഖ്യ​നാ​ണ് ഇ​യാ​ളെ​ന്ന് സി​ഐ ബി.​കെ. അ​രു​ണ്‍ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ര​ട്ടി സ​ർ​ക്കാ​ർ പ്ര​സി​നു സ​മീ​പം 2021 ജൂ​ലൈ​യി​ൽ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ലും ആ​ഡം​ബ​ര കാ​റി​ലും ക​ട​ത്തി​യ 210 കി​ലോ ക​ഞ്ചാ​വ് കൊ​ര​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ലോ​റി​യു​ടെ പു​റ​കി​ൽ സം​ശ​യം തോ​ന്നി​പ്പി​ക്കാ​ത്ത വി​ധ​ത്തി​ൽ ട​ർ​പ്പോ​ളി​ൻ ഇ​ട്ട് ചാ​ക്കു​ക​ൾ മൂ​ടി​യാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read Also : നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ പദ്ധതി തീർച്ചയായും അറിയുക

ക​ഞ്ചാ​വ് ക​ട​ത്താൻ ഉപയോ​ഗിച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം താ​ണി​ക്കു​ടം തേ​മ​ന​വീ​ട്ടി​ൽ രാ​ജീ​വ്(46), ലാ​ലൂ​ർ ആ​ല​പ്പാ​ട്ട് വീ​ട്ടി​ൽ ജോ​സ്(40), മ​ണ്ണു​ത്തി വ​ലി​യ​വീ​ട്ടി​ൽ സു​ഭാ​ഷ് (42), പ​ഴ​യ​ന്നൂ​ർ വേ​ണാ​ട്ടു​പ​റ​മ്പി​ൽ മ​നീ​ഷ് (23), ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി സു​രേ​ഷ് (35) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഇ​വ​ർ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളും ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​യ മ​ഹേ​ശ്വ​ര​നെ കു​റി​ച്ച് അ​റി​ഞ്ഞ​ത്. ഇ​യാ​ളി​ൽ​ നി​ന്നും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും സിഐ ബി.​കെ. അ​രു​ണ്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button