![](/wp-content/uploads/2022/05/suresh-gopi-1.jpg)
തൃശൂർ: ബി.ജെ.പി പാർട്ടി വിടുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടനും എം.പി യുമായ സുരേഷ് ഗോപി രംഗത്ത്.വാർത്തയ്ക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ലെന്നും നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാംഗമായി വീണ്ടും പരിഗണിക്കാത്തതിൽ സുരേഷ് ഗോപിയ്ക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നുമായിരുന്നു വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ്, സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. നിലവിൽ അദ്ദേഹം ഡൽഹിയിലാണ്. രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞതിനാൽ ഡൽഹിയിലെ താമസസ്ഥലം വിടുകയാണ്. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നായിരുന്നു പ്രചരണങ്ങൾ.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
എന്നാൽ, രാജ്യസഭാംഗമായ ശേഷം തൃശൂർ ലോക്സഭാ സീറ്റിൽ സുരേഷ് ഗോപി മൽസരിച്ചിരുന്നു. ബി.ജെ.പിയ്ക്ക് ചരിത്രത്തിൽ ഏറ്റവും അധികം വോട്ട് തൃശൂർ ലോക്സഭാ സീറ്റിൽ കിട്ടിയത് സുരേഷ് ഗോപി മൽസരിച്ചപ്പോഴായിരുന്നു. 2,93,822 വോട്ടാണ് സുരേഷ്ഗോപിയ്ക്കു 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് കിട്ടിയത്. മൂന്നാം സ്ഥാനത്താണെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകളിൽ തൃശൂർ സീറ്റിൽ സുരേഷ് ഗോപി മുന്നിട്ടു നിന്നിരുന്നു. ഫലം വന്നപ്പോൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു.
Post Your Comments