ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ എതിര്‍പ്പ് തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച.
മൂന്ന് സേനാ മേധാവികളുമായി വെവ്വേറെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. നാവിക സേന മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാറുമായാണ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച.
അതേസമയം, അഗ്‌നിപഥ് നിയമനത്തിനായുള്ള വിജ്ഞാപനം മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചു. കരസേന വിജ്ഞാപന പ്രകാരം അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 83 റിക്രൂട്ട്‌മെന്റ് റാലികളാണ് കരസേന നടത്തുക.
അഗ്‌നിവീര്‍ നിയമനത്തിന്റെ വിശാലമായ പട്ടിക മൂന്ന് സേനാവിഭാഗങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Post Your Comments