IdukkiNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി:പ്ര​തി​ക്ക് 81 വ​ർ​ഷം ത​ട​വും പിഴയും

ഇ​ടു​ക്കി ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സ് ആണ് ശി​ക്ഷ വിധിച്ച​ത്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ അ​റു​പ​ത്തി​യാ​റ് വ​യ​സു​കാ​ര​ന് 81 വ​ര്‍​ഷം ത​ട​വും 2.5 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോ​ട​തി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യെ​യാ​ണ് കോടതി ശിക്ഷിച്ചത്. ഇ​ടു​ക്കി ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സ് ആണ് ശി​ക്ഷ വിധിച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് 81 വ​ര്‍​ഷ​ത്തെ ത​ട​വ് ശിക്ഷ. എ​ന്നാ​ൽ, പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 30 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.

Read Also : മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു, ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം ഭരണം: ഉദ്ദവിനെതിരെ അണികൾ തിരിഞ്ഞു

മൂ​ന്നാം ക്ലാ​സ് മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യി​ൽ​ നി​ന്ന് ഈ​ടാ​ക്കു​ന്ന പി​ഴ​ത്തു​ക​യ്ക്കു പു​റ​മെ, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അതോ​റി​റ്റി ര​ണ്ടു​ല​ക്ഷം രൂ​പ​യും പെ​ണ്‍​കു​ട്ടി​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button