കോഴിക്കോട്: കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ലീഗ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി മായിന്‍ ഹാജി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ, കോഴിക്കോട് കേസരിയില്‍ വച്ച് നടന്ന ആര്‍.എസ്.എസ് പരിപാടിയില്‍ കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തിരുന്നു. സംഭവം, വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും കെ.എന്‍.എ ഖാദര്‍ പ്രതികരിച്ചു. എന്നാല്‍, ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിയ എം.കെ മുനീര്‍, പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് തുറന്നടിച്ചു.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
‘മതസൗഹാര്‍ദത്തെ കുറിച്ചുള്ള വേദിയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അങ്ങനെയുള്ള വേദികളില്‍ എല്ലാവരും തന്നെ പോകാറുണ്ടല്ലോ. അതില്‍ ആര്‍.എസ്.എസ് വേദിയെന്നൊരു ചിന്തയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹമാധ്യങ്ങളില്‍ എന്തു പറയുന്നു എന്നുള്ളതല്ല. അദ്ദേഹം ഒരു വിശദീകരണം തന്നിട്ടുണ്ട്. അത് സംബന്ധിച്ച് പരിശോധനയുണ്ടാകും. അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹത്തെ വിശ്വസിക്കും’- മായിന്‍ ഹാജി പറഞ്ഞു.
Post Your Comments