കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കുരുക്ക് മുറുകുന്നു. കേസിൽ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകാനാണ് ആലഞ്ചേരിയോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കര്‍ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാദ കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു.
അതേസമയം, മെയ് 16നും ആലഞ്ചേരിയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഹര്‍ജി നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നത് കൊണ്ട് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Read Also: ശൈഖ് ഖലീഫയുടെ വിയോഗം: 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം ഇന്ന് അവസാനിക്കും
എന്നാല്‍, കര്‍ദിനാളിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി സന്ദര്‍ശിക്കുന്നുണ്ടെന്നും പരാതിക്കാര്‍ കോടതിയില്‍ വാദിച്ചു. കോടതിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം മാറിയാണ് അദ്ദേഹം താമസിക്കുന്നതെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ്, കോടതിയുടെ നിർദ്ദേശം.
Post Your Comments