NattuvarthaLatest NewsKeralaNews

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ദുരിതബാധിത കുടുംബത്തില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും, ഇത് സർക്കാരിന്റെ കടമയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read:ക​ഞ്ചാ​വ് മൊ​ത്ത​വി​ൽ​പ​ന : ര​ണ്ടു​പേ​ർ അറസ്റ്റിൽ

‘കാസർഗോഡ് മുളിയാറില്‍ അനുവദിച്ച 25 ഏക്കര്‍ ഭൂമിയില്‍ പുനരധിവാസ ഗ്രാമം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്‍സ് ആര്‍ട്ട്സ് സെന്ററിന്റെ മാതൃകയിലുള്ള സംവിധാനം മുളിയാര്‍ പുനരധിവാസ ഗ്രാമത്തില്‍ ഏര്‍പ്പെടുത്തുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായി ചര്‍ച്ച നടത്തി’, മന്ത്രി വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ പദ്ധതിയിൽ ഗോപിനാഥ് മുതുക്കാട് ആവശ്യമായ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, ഇത് സാമൂഹികമായ നന്മകളുടെ ഒരു തുടക്കം മാത്രമാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button