
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് എൻ.സി.പി നേതാവ് ശരത് പവാറിന്റെ അദ്ധ്യക്ഷതയില്‍ ചേരും. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ, യശ്വന്ത് സിൻഹ എന്നീ പേരുകൾ യോഗം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും.
കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. പകരം, മരുമകൻ അഭിഷേക് ബാനർജി ആകും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുക.
ആദ്യ യോഗത്തിന് എത്താതിരുന്ന സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
Post Your Comments