വർക്കല: രാത്രിയിൽ വീട് ചവിട്ടിത്തുറന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചാവർകോട് വേങ്ങോട് എൽ.പി.എസിന് സമീപം പുത്തൻവീട്ടിൽ അനിൽ (19) ആണ് അറസ്റ്റിലായത്.
എട്ടിന് രാത്രി ഒമ്പതേ മുക്കാലോടെയാണ് കേസിനാസ്പദമായ സംഭവം. അയിരൂർ വേങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുജാത (56), മകൻ അഭിഷേക് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ പ്രതി ഇവരെ ആക്രമിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ട പ്രതിയെ കടമ്പാട്ടുകോണത്തെ ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്.
Read Also : സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് പോകുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്
അയിരൂർ ഇൻസ്പെക്ടർ വി.എൽ. ശ്രീജേഷ്, എസ്.ഐ എസ്. സജിത്ത്, പൊലീസുകാരായ ജയ് മുരുകൻ, സജീവ്, സജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments