Latest NewsKeralaNews

ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവ ഡോക്ടർ മരിച്ചു

ശനിയാഴ്ചയാണ് യുവ ഡോക്ടറടക്കമുള്ള അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്.

തിരുവനന്തപുരം: കുളിക്കാൻ ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടറിനാണ് ദാരുണന്ത്യം. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമാണ്. ഇദ്ദേഹത്തെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം : കേന്ദ്ര റിപ്പോര്‍ട്ട്

ശനിയാഴ്ചയാണ് യുവ ഡോക്ടറടക്കമുള്ള അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button