Latest NewsInternational

ചുളിവകറ്റാനുള്ള ബോട്ടക്സ് ചികിത്സ ഉൾപ്പെടെ നടത്തി ബ്യൂട്ടിപാര്‍ലറിന് 50,000 രൂപ ബില്ല് നല്‍കാതെ അമ്മയും മകളും മുങ്ങി

വാഷിംങ്ടണ്‍: വിവിധ സൗന്ദര്യ വർദ്ധക ട്രീറ്റുമെന്റുകൾ ചെയ്ത ശേഷം ബ്യൂട്ടിപാർലറിനു 50,000 ത്തോളം രൂപയുടെ ബില്ല് കൊടുക്കാതെ കടന്നുകളഞ്ഞ് രണ്ട് സ്ത്രീകൾ. സംഭവത്തിൽ ബ്യൂട്ടിപാർലർ ഉടമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.

രണ്ട് ദിവസം മുമ്പ് രണ്ട് സ്ത്രീകളും തന്റെ കടയിൽ വന്നിരുന്നുവെന്ന് 28 കാരനായ പാര്‍ലര്‍ ഉടമ ജെയ്ഡ് ആഡംസ് പറയുന്നു. അമ്മയും മകളുമെന്നാണ് ഉപഭോക്താക്കൾ സ്വയം പരിചയപ്പെടുത്തിയത്. ഇരുവർക്കും മേക്കപ്പിനൊപ്പം ബോട്ടോക്‌സ് ചികിത്സയും മറ്റ് ചെലവേറിയ ചികിത്സകളും ലഭിച്ചു. എല്ലാ സേവനങ്ങള്‍ക്കുമായി 48,942 രൂപയോളം വരുന്ന അമേരിക്കന്‍ ഡോളറാണ് ബില്ല് വന്നത്. എന്നാല്‍ ബില്ലടയ്ക്കാൻ സമയമായപ്പോൾ ഇവര്‍ കടന്നുകളഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആഡംസ് പോലീസിൽ പരാതി നൽകി. ഈ സ്ത്രീകൾ ചികിത്സയ്ക്കായി ക്ലിനിക്കിൽ ബുക്ക് ചെയ്തിരുന്നു (ബോട്ടക്സ്, ലിപ് ഫില്ലറുകൾ), തുടർന്ന് മേക്കപ്പ് ചെയ്തു, പണമടയ്ക്കാൻ സമയമായപ്പോൾ, അവർ ബാഗ് അവിടെവെച്ചു എന്തോ കാരണം പറഞ്ഞ് പുറത്തേക്ക് പോയി, മടങ്ങിവന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ആദ്യം ഒരു സ്ത്രീക്ക് മേക്കപ്പ് നല്‍കുകയും, മറ്റെ സ്ത്രീയെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുത്തുകയും ചെയ്യുന്നുവെന്ന് ആഡംസ് പറയുന്നു. രണ്ടാമത്തെ യുവതിക്ക് ട്രീറ്റ്മെന്‍റ് നല്‍കുമ്പോള്‍ പണം നൽകാനായി ആദ്യത്തെയാളെ വിളിക്കാൻ കാത്തിരിപ്പുകേന്ദ്രത്തിൽ എത്തിയെങ്കിലും അൽപസമയത്തിനു ശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. ബാഗ് ഉപേക്ഷിച്ചാണ് അവര്‍ പോയത്. അതിനാൽ അവൾ മടങ്ങിവരുമെന്ന് ക്ലിനിക്ക് ഉടമ കരുതി. പക്ഷെ അവര്‍ വന്നില്ല.

‘മെട്രോ യുകെ’ റിപ്പോർട്ട് അനുസരിച്ച്, താൻ 18 മാസമായി ക്ലിനിക്ക് നടത്തുന്നുണ്ടെങ്കിലും അത്തരം ഉപഭോക്താക്കളൊന്നും വന്നിട്ടില്ലെന്ന് ആഡംസ് പറഞ്ഞു. വഞ്ചിക്കുന്ന സ്ത്രീകളെ പിടികൂടാൻ ആഡംസ് പോലീസിന്റെ സഹായം ചോദിച്ചിട്ടുണ്ട്. പൊലീസ് സിസിടിവികള്‍ അടക്കം പരിശോധിച്ച് ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button