
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ കെഎൽ രാഹുലിന് പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയക്കില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ്. മായങ്ക് അഗർവാളിനെ രാഹുലിന് പകരമായി ടീമിന്‍റെ ഭാഗമാകാൻ നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ദ്രാവിഡ്.
രാഹുലിന് പരിക്കേറ്റെങ്കിലും ഒരു മത്സരത്തിന് വേണ്ടി മാത്രം മറ്റൊരു കളിക്കാരനെ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പരയ്ക്ക് മുമ്പാണ് കെഎൽ രാഹുലിന് പരിക്കേറ്റത്. രാഹുൽ വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകും.
Read Also:- വായ്‌നാറ്റം നീക്കാനും വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും ‘പുതിന’
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത മാസം ഒന്നുമുതല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബര്‍മിംഗ്‌ഹാമില്‍ കളിക്കുക. ഇതിനുശേഷം മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ടെസ്റ്റിന് മുമ്പ് ഈ മാസം 24 മുതല്‍ 27വരെ ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.
Post Your Comments