ജിദ്ദ: സൗദി അറേബ്യയിൽ ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വരെ രാജ്യത്ത് ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലെ അൽ ഷർഖിയ ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും മദീനയ്ക്കും യാമ്പുവിനും ഇടയിലുള്ള ഭാഗങ്ങളിൽ പരമാവധി താപനില യഥാക്രമം 47, 50 ഡിഗ്രി സെൽഷ്യസിൽ എത്തും. അതേസമയം, റിയാദ്, അൽ ഖസിം, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനിടയുണ്ട്.
Post Your Comments