ന്യൂഡല്‍ഹി : അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ദേശീയ പ്രസിഡന്റ് എ.എ റഹീം എംപിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധ മാര്‍ച്ച് നടത്തിയ നേതാക്കള്‍, സുരക്ഷാ ഉദ്യോഗസ്ഥരെ അതിക്രമിക്കുകയും ബലം പ്രയോഗിച്ച് വലിച്ച് താഴെയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെ, എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Read Also: വൈദ്യുതി സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍
മാര്‍ച്ച് പാര്‍ലമെന്റിന്റെ അതീവ സുരക്ഷാ പ്രദേശത്തേക്ക് കടക്കുന്ന ഘട്ടത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞത്. ഇതോടെ, ആദ്യം പ്രതിഷേധക്കാര്‍ റോഡില്‍ കിടന്നു. പോലീസ് കൈയ്യില്‍ പിടിച്ച് എഴുന്നേല്‍പിച്ച് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരസ്പരം കൈ കോര്‍ത്ത് പിടിച്ച് പ്രതിരോധിച്ചു. ഇതോടെ പോലീസിന് ഇവരെ ബലം പ്രയോഗിച്ച് നീക്കേണ്ടി വരികയായിരുന്നു. പ്ലക്കാര്‍ഡ് ഉപയോഗിച്ച് ആക്രമിക്കാനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത്.
അതേസമയം, എംപിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് വലിച്ചിഴച്ചുവെന്ന് ആരോപണം ഉന്നയിച്ച് എ.എ റഹീം രംഗത്ത് എത്തി.
Post Your Comments