തിരുവനന്തപുരം: അഗ്‌നിപഥിന്റെ കരസേന റാലി, വ്യോമസേന റിക്രൂട്ട്മെന്റ് തിയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ ഒന്നിനായിരുന്നു കരസേന റാലിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ജൂലൈ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വടക്കന്‍ കേരളത്തിലെ റാലി ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ കോഴിക്കോട് നടക്കും. കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകള്‍ക്കു പുറമേ ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
തെക്കന്‍ കേരളത്തിലെ ഏഴു ജില്ലകള്‍ക്കായി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്താണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം. തിയതിയില്‍ ചിലപ്പോള്‍ ചെറിയമാറ്റം ഉണ്ടായേക്കാമെന്ന് കരസേന അറിയിച്ചു. പുതിയ വിവരങ്ങള്‍ക്ക് joinindianarmy.nic.in എന്ന എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അഗ്‌നിവീര്‍ വായു പോസ്റ്റുകള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.ജൂലൈ 5 വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകുക.
രജിസ്ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 ന് ആരംഭിച്ചിരുന്നു. careerindianairforce.cdac.in. എന്ന ലിങ്കില്‍ കയറിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഗ്‌നിവീര്‍വായു തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ 2022 ജൂലൈ 24 മുതല്‍ ആരംഭിക്കും.
അതേസമയം, നാവികസേനയില്‍ അഗ്‌നിപഥ് രജിസ്ട്രേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. വനിതകള്‍ക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: joinindiannavy.gov.in. 1999 ഡിസംബര്‍ 29 നും 2005 ജൂണ്‍ 29 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രണ്ട് ദിവസവും ഉള്‍പ്പെടെ) അഗ്‌നിപഥിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
Post Your Comments