Latest NewsIndiaNews

ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്: ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും 

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവി അഗ്‌നിപഥ്‌
തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ജൂലൈ 22 ആണ് അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. 2800 അഗ്‌നിപഥ്‌ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

Read Also: കോർപറേറ്റ് ഉച്ചകോടി നവംബർ 17 മുതൽ ഡിസംബർ 16 വരെ: വേദിയാകുക ദുബായ്

അംഗീകൃത ബോര്‍ഡില്‍ നിന്നും 12-ാം ക്ലാസ് വിജയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ 1999 നവംബര്‍ 1-നും 2022 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഉയരം യുവാക്കള്‍ക്ക് കുറഞ്ഞത് 157 മീറ്ററും വനിതകള്‍ക്ക് 152 മീറ്ററും ഉണ്ടാവണം .

12-ല്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അതിനുശേഷം എഴുത്തുപരീക്ഷയ്ക്കും ഫിസിക്കല്‍ ടെസ്റ്റിനും വിളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button