ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും, യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അഗ്‌നിപഥ് റിക്രൂട്ട്മെന്റിനായി വ്യോമസേന നടത്തുന്ന പരീക്ഷയുടെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.
Read Also: രാഹുലിനെ അമേഠിയിൽ മത്സരിക്കാൻ നിർത്തൂ: വീണ്ടും തോൽക്കുമെന്ന് സ്മൃതി ഇറാനി
‘പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ലാബില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഫലമായി നമ്മുടെ രാജ്യവും, സുരക്ഷയും ഇന്ന് അപകടത്തിലാണ്. 60,000 സൈനികരാണ് എല്ലാവര്‍ഷവും സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. ഇതില്‍ വെറും മൂവായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ നാല് വര്‍ഷത്തെ മാത്രം കരാറിന് ശേഷം മടങ്ങിയെത്തുന്ന സൈനികരുടെ കാര്യം എന്തായിരിക്കും’, രാഹുല്‍ ഗാന്ധി ചോദിച്ചു.
പദ്ധതിയ്ക്കെതിരെ നേരത്തെയും നിരവധി തവണ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. പദ്ധതി യുവാക്കളുടെ ഭാവി ഇല്ലാതാക്കുമെന്നായിരുന്നു രാഹുല്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.
Post Your Comments