ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം: അമ്പാടി കണ്ണന്‍ അറസ്റ്റില്‍

ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതിന് ശേഷം, വനിതാ ഡോക്ടർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ, ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

അര്‍ദ്ധരാത്രിയിൽ അസുഖബാധിതനാണെന്ന് പറഞ്ഞാണ് അമ്പാടി കണ്ണന്‍ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. വനിതാ ഡോക്ടർ ചികിത്സിക്കുന്നതിനിടയില്‍, പ്രതി ഡോക്ടറെ കടന്ന് പിടിച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ആക്രമണം തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഇയാള്‍ മര്‍ദ്ദിച്ചു.

സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രതിക്കെതിരെ, 354(എ) ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. മുന്‍പും സമാനമായ കേസില്‍ പ്രതിയാണ് അമ്പാടി കണ്ണൻ. ഇയാള്‍ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുള്ളയായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button