കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. പഴയ ഒപി ചീട്ട് കൗണ്ടറിന് മുമ്പിലാണ് വയോധികന്റെ മൃതദേഹം ജീവനക്കാർ കണ്ടത്.
ആശുപത്രി അധികൃതർ ഉടൻ തന്നെ ഗാന്ധിനഗർ പൊലീസിനെ വിവരം അറിയിച്ചു. വർഷങ്ങളായി ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന വൃദ്ധനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് എസ്എച്ച്ഒ കെ.ഷിജി അറിയിച്ചു.
Read Also : ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ
പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments