വയനാട്: പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് വായനാ പക്ഷാചരണം സംഘടിപ്പിക്കുന്നത്.
വായന പക്ഷാചരണ സംഘാടക സമിതി, ജില്ലാ ലൈബ്രറി, കല്‍പ്പറ്റ നഗരസഭ ലൈബ്രറി സമിതി, പത്മപ്രഭ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച്ച രാവിലെ 10.30 ന് കല്‍പ്പറ്റ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നടക്കുന്ന ‘പുതിയ കാലം പുതിയ വായന’ എന്ന സെമിനാറില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ വിഷയാവതരണം നടത്തും. എല്ലാ ലൈബ്രറികളിലും ഞായറാഴ്ച പി.എന്‍ പണിക്കര്‍ അനുസ്മരണം, പുസ്തക ചര്‍ച്ച എന്നിവ നടത്തും.
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ക്വിസ്, പ്രസംഗം, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കും.
Post Your Comments