തിരുവനന്തപുരം: ഇന്ന് ദേശീയ വായനദിനം. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചു നടത്തിയ, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. ശ്രീ. P.N. പണിക്കർ സ്മൃതിദിനം, 1996 മുതൽ കേരളം വായന ദിനമായി ആചരിക്കുന്നുണ്ട്. 2017-ൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് ഇന്നേദിവസത്തെ ദേശീയ വായന ദിനമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ബി.ജെ.പി നേതാവ് എസ് സുരേഷിന്റെ മകൾ പ്രപഞ്ജന തയ്യാറാക്കിയ ആശംസകൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. എസ് സുരേഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മകൾ പ്രപഞ്ജന വായനദിനത്തിലെ തന്റെ പ്രിയ ബുക്കുകളെ കുറിച്ച് വിശദീകരിക്കുന്നത്.
Also Read:വീണ്ടും ‘ദൃശ്യം മോഡല്‍’ കൊലപാതകം: 19കാരന്‍ പിടിയില്‍, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
‘ഇന്ന് ദേശീയ വായന ദിനമാണ്. ഞാൻ വായിച്ച ചില പുസ്തകങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഞാൻ ഈ വായനാലോകത്ത് വന്നത് അമ്മ പിറന്നാളിന് വാങ്ങിച്ച് തന്ന പറയിപെറ്റ പന്തിരു കുലം എന്ന നോവൽ വായിച്ചാണ്. അതിലുള്ളത്, നാറാണത്ത് ഭ്രാന്തൻ, പെരുന്തച്ചൻ. പാക്കനാർ, പാണനാർ പോലെയുള്ള പന്ത്രണ്ട് പുസ്തകങ്ങളാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം സ്വാമി വിവേകാനന്ദയുടെ ‘ടു ദ യൂത്ത് ഓഫ് ഇന്ത്യ’. ശ്രീ നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്‌സ്’.’- പ്രപഞ്ജന പറയുന്നു.
Post Your Comments