പരവൂർ : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മീനാട് കിഴക്ക് ഒലിപ്പ് വിള വീട്ടിൽ അഷ്റഫ് (41)ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് അപകടം നടന്നത്. പരവൂർ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ചാത്തന്നൂർ ഭാഗത്ത് നിന്നും പരവൂർ ഭാഗത്തേക്ക് ഐസ്ക്രീമുമായി പോയ ഓട്ടോറിക്ഷയിലും റോഡ് സൈഡിൽ വച്ചിരുന്ന സ്കൂട്ടറുകളിലും ഇടിക്കുകയായിരുന്നു.
Read Also : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം: ആദ്യ ഘട്ടം ഇന്ന് പൂർത്തിയാക്കും
അപകടത്തിൽ ഓട്ടോറിക്ഷയും സ്കൂട്ടറുകളും പൂർണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഏത്തിച്ചെങ്കിലും അഷ്റഫ് മരിച്ചിരുന്നു. അമിത വേഗത്തിലായിരുന്നു കാർ എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹം മേൽനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരവൂർ പൊലീസ് കേസെടുത്തു. അഷറഫിന്റെ ഭാര്യ: സുൽമ്പത്ത്. മക്കൾ: അഷ്കർ, അഫ്സൽ.
Post Your Comments