KeralaLatest NewsNews

പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നുവെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം പങ്കുവച്ച് അമേരിക്കൻ പ്രതിനിധികൾ രംഗത്ത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു പ്രവാചക നിന്ദയെക്കുറിച്ച് എടുത്തു പറഞ്ഞത്.

Also Read:പുതുക്കിയ ഫിഫ റാങ്കിംഗ് പുറത്ത്: ഫ്രാൻസിനെ മറികടന്ന് അർജന്‍റീന

‘രണ്ട് ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു, പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നു’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

‘മതസ്വാതന്ത്ര്യമോ വിശ്വാസമോ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പതിവായി ചര്‍ച്ച ചെയ്യാറുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാന്‍ ഇന്ത്യയെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.’ നെഡ് പ്രൈസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button