സൂറിച്ച്: പുതുക്കിയ ഫിഫ റാങ്കിംഗിൽ നേട്ടം കൈവരിച്ച് അർജന്‍റീന. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് അർജന്‍റീന മൂന്നാം സ്ഥാനത്തേക്കുയർന്നു. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ , ഡെൻമാർക്ക് എന്നിവരാണ് അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ.
1838 പോയിന്‍റുമായി ബ്രസീൽ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്‍റുണ്ട്. അർജന്‍റീനയ്ക്ക് 1784 പോയിന്‍റും ഫ്രാൻസിന് 1765 പോയിന്‍റുമുള്ളത്. ഏപ്രിൽ ഏഴ് മുതൽ ജൂൺ പതിനാല് വരെ നടന്ന 300 മത്സരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്.
Read Also:- കഴുത്ത് വേദന അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
ഫൈനലിസിമയിൽ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെയും സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയും തകർത്ത് പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് അർജന്‍റീന. അതേസമയം, ഇറാനാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ രാജ്യം. 23-ാം സ്ഥാനത്താണ് ഇറാൻ. ഇന്ത്യ 106-ാം സ്ഥാനത്ത് തുടരുന്നു.
Post Your Comments