ErnakulamKeralaNattuvarthaLatest NewsNews

അശ്ലീല വീഡിയോയിൽ മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു: പരാതിക്കാരിയുടെ വെളിപ്പെടുത്തൽ

കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാൻ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ തന്നെ നിർബന്ധിച്ചതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിനു വേണ്ടി പണം വാഗ്ദാനം ചെയ്തതായും യുവതി വ്യക്തമാക്കി. എന്നാൽ, വീഡിയോ ചിത്രീകരിക്കാൻ സമ്മതമല്ലെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും, തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതായും പരാതിക്കാരി പറയുന്നു.

വാട്സാപ് വഴിയാണ് നന്ദകുമാർ വിളിച്ചിരുന്നതെന്നും, തന്നെ ഭീഷണിപ്പെടുത്തി മെസേജുകൾ അയച്ചിരുന്നുവെന്നും യുവതി പറയുന്നു. നന്ദകുമാറിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്നില്ലെന്ന് ബോധ്യമായപ്പോൾ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും പരാതിക്കാരി പറയുന്നു. നന്ദകുമാറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും യുവതി വ്യക്തമാക്കി.

പരിസ്ഥിതി ലോലമേഖല: നിർദ്ദേശങ്ങൾ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

നേരത്തെ, മന്ത്രി വീണ ജോ‍ർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സമൂഹ മാദ്ധ്യമം വഴി പ്രചരിപ്പിച്ചുവെന്നും ആയിരുന്നു നന്ദകുമാറിനെതിരായ കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button