KeralaLatest NewsNews

പരിസ്ഥിതി ലോലമേഖല: നിർദ്ദേശങ്ങൾ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

 

തിരുവനന്തപുരം: ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കേരള നിയമസഭ വനം പരിസ്ഥിതി സബ്ജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാർഡ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഊര് മേഖലയിലെ റോഡ് നിർമ്മാണത്തിന് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അണമുഖം മുതൽ തുടങ്ങുന്ന റോഡിന്റെ പുനർനവീകരണത്തിന് വനംവകുപ്പിന്റെ അനുമതി നൽകുവാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പതിനൊന്നോളം സെറ്റിൽമെന്റുകളിലായി 1500ലധികം വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. സി.കെ ഹരീന്ദ്രൻ എം.എൽ.എ സബ്ജക്ട് കമ്മിറ്റിയിൽ നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, സണ്ണി ജേക്കബ്, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൽസല രാജു, വൈസ് പ്രസിഡൻഡ് തോമസ് മംഗലശ്ശേരി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ത്യാഗരാജൻ, സബ്ജക്ട് കമ്മിറ്റി അംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button