ഏഴിക്കര: റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് കാൽനട യാത്രിക്കാരി മരിച്ചു. ഏഴിക്കര പഞ്ചായത്തുപടി കീരിക്കാപിള്ളി ഗോപിയുടെ ഭാര്യ സാവിത്രി (66) ആണ് മരിച്ചത്.
Read Also : അഗ്നിപഥ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം: ട്രെയിനിന് തീയിട്ടു
ബുധനാഴ്ച വൈകിട്ട് 4.30 നായിരുന്നു അപകടം നടന്നത്. കാർ സാവിത്രിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ സാവിത്രിയുടെ ശരീരത്തിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. മക്കൾ: ആര്യ, സൂര്യ. മരുമകൻ: ശ്രീകാന്ത്.
Post Your Comments