
ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. സ്കൂട്ടറില്‍ എത്തിയയാൾ എസ്.ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിനാണു (37) പരുക്കേറ്റത്.
സംഭവത്തിൽ നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതനാണ് (48) പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ആറിന്, പൊലീസ് സ്റ്റേഷനു സമീപം പാറ ജംക്‌ഷനിൽ വച്ചാണു സംഭവമുണ്ടായത്. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി പൊലീസ് വാഹനത്തിൽ വരികയായിരുന്നു എസ്.ഐ. ഡ്രൈവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
ഹാപ്പി ഫാദേഴ്‌സ് ഡേ 2022: ദീർഘകാലം ജീവിക്കാൻ എല്ലാ അച്ഛന്മാരും സ്വീകരിക്കേണ്ട ആരോഗ്യകരമായ ശീലങ്ങൾ
ഈ സമയം പിന്നാലെ സ്കൂട്ടറിലെത്തിയ പ്രതി, പാറ ജംഷ്നിൽ വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു. ശേഷം, വാഹനത്തിൽ നിന്ന് ഇറങ്ങിയ എസ്.ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണം തടഞ്ഞ എസ്.ഐയുടെ വിരലുകൾക്കു പരുക്കേറ്റു. തുടർന്ന്, ബലപ്രയോഗത്തിലൂടെ എസ്.ഐ തന്നെയാണു പ്രതിയെ പിടികൂടിയത്.
Post Your Comments