കയറ്റുമതി രംഗത്ത് വൻ കുതിപ്പുമായി ഇന്ത്യ. മെയ് മാസത്തിൽ ചരക്ക് കയറ്റുമതി 20.55 ശതമാനമായാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി 38.94 ബില്യൺ ഡോളറായി. കൂടാതെ, വ്യാപാര കമ്മി 24.29 ബില്യൺ ഡോളറായി ഉയർന്നു. വ്യാപാര കമ്മിയിൽ റെക്കോർഡ് വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇറക്കുമതി 62.83 ശതമാനം ഉയർന്ന് 63.22 ബില്യൺ ഡോളറായി.
കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ പെട്രോളിയം, ക്രൂഡോയിൽ എന്നിവയുടെ ഇറക്കുമതി 102.72 ശതമാനമാണ് ഉയർന്നത്. ഇതോടെ, ഇറക്കുമതി 19.2 ബില്യൺ ഡോളറിലെത്തി. കൽക്കരി, കോക്ക്, ബ്രിക്കറ്റ് എന്നിവയുടെ ഇറക്കുമതി 5.5 ബില്യൺ ഡോളറായി ഉയർന്നു.
രാസവസ്തുക്കൾ, ഫാർമ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെയും കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്വർണ ഇറക്കുമതി 6 ബില്യൺ ഡോളറായാണ് ഉയർന്നത്.
Post Your Comments