ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. രാഹുൽ ഇന്ന് ചോദിച്ച അവധി കണക്കിലെടുത്ത് നാളെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമെടുത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്.
Also Read:രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ..
എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യൽ രാഹുലിനെ കേന്ദ്രസർക്കാർ വേട്ടയാടുന്നതിനു തുല്യമാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും മറുപടികൾ തൃപ്തികരമല്ലെന്നുമാണ് ഇ.ഡി വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
അതേസമയം, രാഹുലിനെ ചോദ്യം ചെയ്യുന്നതിന്റെ ഓഡിയോയും വീഡിയോയും ഇ.ഡി റെക്കോർഡ് ചെയ്യുന്നുണ്ട്. കൂടുതൽ തെളിവുകൾ സ്വീകരിച്ച് രാഹുൽ ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments