ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍, 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
Read Also: ‘രജിത് കുമാറിനേക്കാൾ തരംതാഴ്ന്ന് ലക്ഷ്മി പ്രിയ, ടോക്സിക് സ്ത്രീ’: താരത്തിനെതിരെ ദിയ സന
നിലവില്‍, രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7,624 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,74,712 ആയി ഉയര്‍ന്നു.
കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 3,419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടിപിആര്‍ നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കോവിഡ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments