ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു

കൊച്ചി: പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭം കൂടിയാണിത്.

ചിത്രത്തിൽ ഷെയ്ൻ നിഗത്തെ കൂടാതെ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആൻ്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇതാദ്യമായാണ് യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നത്.

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്ന് കെ സുരേന്ദ്രന്‍

നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിൻ്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥാ രചനയും, സംവിധായകൻ പ്രിയദര്‍ശൻ തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും. വാർത്ത പ്രചരണം: പി. ശിവപ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button