KottayamNattuvarthaLatest NewsKeralaNews

വി.ടി. ബൽറാമിന്റേത് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത, പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല: കെ.സി.ബി.സി

കോട്ടയം: കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാമിനെതിരെ കേരളാ കാത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍. കണ്ണൂര്‍ മയ്യില്‍ പൊലീസ് നൽകിയ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി എത്തിയ വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍, തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷൻ വ്യക്തമാക്കി. പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണത്തിനുള്ള ശ്രമമായിരുന്നില്ലെന്നും കേരളം അഭിമുഖീകരിക്കുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം നല്‍കിയ മുന്നറിയിപ്പാണെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വേദിയായത് ആരാധനാലയങ്ങളാണെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണം ഉന്നയിച്ച ബിഷപ്പിനെ, താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി ചെയ്തതെന്നുമായിരുന്നു വി.ടി. ബല്‍റാമിന്റെ ആരോപണം. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നടന്നത് മറ്റൊരു ആരാധനാലയത്തിലാണെന്നിരിക്കെ മുസ്ലിം പള്ളികള്‍ക്ക് മാത്രമായി എന്തിനാണ് പൊലീസിന്റെ സര്‍ക്കുലറെന്നും ബല്‍റാം ചോദിച്ചിരുന്നു. ഇതിന് മറുപടിയായുമായാണ് കെ.സി.ബി.സി രംഗത്ത് വന്നത്.

കെ.സി.ബി.സിയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം;

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ അറിയാൻ

വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം.

കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട “വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ” എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.

ടോറന്റിൽ നിന്ന് സിനിമ ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക, 10 ലക്ഷം രൂപ വരെ പിഴ ചുമത്തും

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button