മക്ക: ഹജ് സീസണിൽ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ച് സൗദി അറേബ്യ. കോവിഡിനെ നേരിടാൻ അധികൃതർ സ്വീകരിച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് പടരുന്നത് തടയുന്നതിനാണ് തീരുമാനമെന്ന് മക്ക മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ സഈദ് അൽ ഗാംദി അറിയിച്ചു. കൂടാതെ, ജിദ്ദ തുറമുഖം വഴി വരുന്ന ആടുകളെ പരിശോധിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാപ്പകൽ മുഴുവൻ പ്രവർത്തിക്കുന്ന സ്‌പെഷ്യലൈസ്ഡ് വെറ്റിനറി കേഡർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments