റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കുറിച്ചുള്ള വിചിത്രമായ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. വിദേശ യാത്രകളിൽ പുടിന്റെ മലവും മൂത്രവും ശേഖരിക്കാൻ പ്രത്യേക സംഘം ഇദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. വാഷ്റൂമുകളിൽ നിന്നും പുടിന്റെ മലവും മൂത്രവും മറ്റും ശേഖരിക്കുന്നത് ഈ അംഗരക്ഷകരാണ്. ശേഖരിക്കുന്ന വിസർജ്യം സ്യൂട്ട്കേസിലാക്കി ഇവർ റഷ്യയിലേക്ക് തിരിച്ചയക്കും. തന്റെ ആരോഗ്യത്തെയും അവസ്ഥയെയും കുറിച്ച് പുറംലോകം അറിയുമോയെന്ന ഭയമാണ് അദ്ദേഹത്തെ ഈ വിചിത്രമായ രീതി പിന്തുടരാൻ പ്രേരിപ്പിക്കുന്നത്. ഒരു യാത്രയിൽ ഏകദേശം മൂന്ന് സ്യൂട്ട്കേസ് പുടിൻ ഇതിനായി കരുതുമെന്നാണ് റിപ്പോർട്ട്.
മൂത്രവും മലവും പരിശോധിച്ചാൽ പുടിന്റെ രോഗ വിവരങ്ങളും മറ്റും പുറം ലോകമറിഞ്ഞാൽ, ഇത് ശത്രുക്കൾ ആയുധമാക്കുമെന്ന ഭയമാണ് പുടിനെന്നാണ് വിവരം. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ വിദേശ രഹസ്യാന്വേഷണ സേവനങ്ങളുടെ കൈകളിൽ ലഭിക്കുമോ എന്ന് പുടിൻ ഭയപ്പെടുന്നുവെന്ന് ഡോക്ട്രിൻ & സ്ട്രാറ്റജി കൺസൾട്ടിംഗ് പ്രസിഡന്റും മുൻ ഡിഐഎ ഇന്റലിജൻസ് ഓഫീസറുമായ റെബേക്ക കോഫ്‌ലർ പറഞ്ഞതായി ഫോക്സ് ന്യൂസ് ഡിജിറ്റലിന്റെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read:നൂപൂർ ശർമ്മയെ പിന്തുണച്ച കൗമാരക്കാരനെ ആക്രമിച്ച സംഭവം: നൂറിലധികം പേർക്കെതിരെ കേസെടുത്തു
‘അധികാര മാറ്റവുമായി ബന്ധപ്പെട്ട ഏത് അരാജകത്വവും തടയുന്നതിനായി താൻ അനിശ്ചിതമായി റഷ്യ ഭരിക്കും എന്ന പ്രതിച്ഛായ പ്രദർശിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു’, ‘പുടിൻസ് പ്ലേബുക്ക്’ എന്ന പുസ്തകത്തിന്റെ രചയിതാവ് പറഞ്ഞു. ഫ്രഞ്ച് പ്രതിവാര വാർത്താ മാസികയായ പാരീസ് മാച്ചിന്റെ ഒരു റിപ്പോർട്ടിലും ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ട്. ഫെഡറൽ ഗാർഡ് സർവീസിലെ ഒരു പ്രത്യേക ഉദ്യോഗസ്ഥനാണ് പുടിന്റെ യാത്രയ്ക്കിടെ ശേഖരിച്ച മലവും മൂത്രവും അടങ്ങിയ സ്യൂട്ട്കേസ് താൻ കൈകാര്യം ചെയ്യുന്നതായി വെളിപ്പെടുത്തിയത്.
‘പുടിന് മാരകമായ അസുഖമുണ്ടെന്ന് നിരവധി ഊഹാപോഹങ്ങൾ നിലവിലുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണം അനിശ്ചിതത്വത്തിലാണ്. മാരകമായ അസുഖം ഇല്ലാത്തതിനാൽ, പുടിൻ 2024-ലും ഒരുപക്ഷേ 2036-ലും റഷ്യയുടെ പ്രസിഡന്റായേക്കും’, കോഫ്‌ലർ പറഞ്ഞു.
2017 ൽ ഫ്രാൻസിൽ നടത്തിയ സന്ദർശനത്തിലാണ് ഇത്തരമാെരു പ്രവൃത്തിയെ പറ്റി ആദ്യം അഭ്യൂഹങ്ങൾ പരന്നത്. 2019 ലെ സൗദി അറേബ്യൻ സന്ദർശനത്തിലും സമാന പ്രവൃത്തി ആവർത്തിച്ചു. ഇത് സംബന്ധിച്ച് ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. വാഷ് റൂമെന്ന് കരുതപ്പെടുന്ന മുറിയിൽ നിന്നും പുടിനോടൊപ്പം അഞ്ച് പേർ പുറത്തേക്ക് വരുന്ന വീഡിയോ ആണിത്. രണ്ട് ഗാർഡുകളാണ് ആദ്യം വരുന്നത്. പിന്നാലെ ഒരു സ്യൂട്ട്കേസുമായി മറ്റൊരു ഗാർഡ് പുറത്തു വരുന്നു. ഫ്രഞ്ച് മാഗസിനായ പാരീസ് മാച്ചാണ് ആദ്യമായി പുടിന്റെ വിസർജ്യ ശേഖരണം റിപ്പോർട്ട് ചെയ്തത്.
Post Your Comments