Latest NewsNewsIndia

‘ഞങ്ങൾക്ക് നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണം’: പ്രതിഷേധ റാലിയിലെ കോളേജ് വിദ്യാർത്ഥിനികളുടെ മുദ്രാവാക്യം വിവാദമാകുന്നു

'കഷ്ടം തോന്നുന്നു, ഒരു സ്ത്രീയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മറ്റ് സ്ത്രീകൾ': വീഡിയോ പങ്കിട്ട് മാധ്യമ പ്രവർത്തക

കശ്മീർ: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ കശ്മീരിൽ വൻ പ്രതിഷേധം. നൂപുർ ശർമ്മയെ ശിരഛേദം ചെയ്യണമെന്ന ആവശ്യവുമായി നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് കശ്മീരിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാചക നിന്ദ നടത്തിയ ശർമ്മയ്ക്ക് കഠിനമായ ശിക്ഷ വിധിക്കണമെന്നാണ് ഇക്കൂട്ടർ ആവശ്യപ്പെടുന്നത്. നൂപുർ ശർമ്മയ്‌ക്ക് വധഭീഷണി ഉയരുന്നതിനിടയിലാണ് ഇത്തരം ആവശ്യങ്ങളുമായി ചില പ്രതിഷേധക്കാർ രംഗത്തെത്തുന്നത്.

കശ്മീരിൽ നിന്നുള്ള ചില പ്രാദേശിക യുവാക്കൾ ഇസ്‌ലാമിക മുദ്രാവാക്യങ്ങളുമായി നൂപുർ ശർമ്മയുടെ തലവെട്ടാൻ ആഹ്വാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റർ പത്മജ ജോഷി ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിൽ കോളേജിൽ പോകുന്ന പെൺകുട്ടികൾ പ്രതിഷേധ റാലിയിൽ പങ്കെടുക്കുകയും, ‘സർ തൻ സേ ജൂദാ’ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത് കാണാം. ഇസ്‌ലാമിക ഭരണം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുന്നതും ഇസ്‌ലാമിനെ അവഹേളിക്കുന്നവരെ കഴുത്തറുത്ത് കൊല്ലണമെന്നും അവർ ആഹ്വാനം ചെയ്യുന്നുണ്ട്.

മതനിന്ദകരുടെ തലവെട്ടണമെന്നും തങ്ങൾക്ക് ഇസ്ലാമിക ഭരണം വേണമെന്നും ആവശ്യപ്പെട്ട് ശ്രീനഗറിൽ കൗമാരപ്രായക്കാരായ ചില പെൺകുട്ടികൾ നടത്തിയ റാലിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്വരാജ്യ ജേണലിസ്റ്റ് സ്വാതി ഗോയൽ ശർമ്മ പങ്കിട്ട ഒരു വീഡിയോയിൽ, കശ്മീരി വിദ്യാർത്ഥികളും നൂപുർ ശർമ്മയ്‌ക്കെതിരെ സമാനമായ മുദ്രാവാക്യം വിളിക്കുന്നത് കാണാം. ‘ബോലോ, ബോലോ ക്യാ ചാഹിയേ, ഗുസ്താഖ്-ഇ-നബി കാ സർ ചാഹിയേ!’ (നിങ്ങൾ പറയൂ, നിങ്ങൾക്ക് എന്താണ് വേണ്ടത് – ഞങ്ങൾക്ക് പ്രവാചകനെ നിന്ദിച്ചവന്റെ തല വേണം) നൂപൂർ ശർമ്മയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർ പായുന്നത് കേൾക്കാം.

മുൻ ബി.ജെ.പി വക്താവ് നൂപൂർ ശർമ്മയ്‌ക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആരംഭിച്ച ക്രൂരമായ കാമ്പെയ്‌ൻ ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ ശക്തമാവുകയാണ്. ജൂൺ 10 വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്കാരത്തിന് ശേഷം ഉത്തർപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button