പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈറോഡ് സ്വദേശി പ്രകാശി(45)ന് ഗുരുതര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ജോലിക്കിടെ 10 അടി മുകളിൽ നിന്ന് മണ്ണ് ഇടിയുകയായിരുന്നു. ഇരുവരെയും നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്.
പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഭൂമിനാഥൻ മരിച്ചിരുന്നു. പ്രകാശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവള്ളിയിൽ പുതിയതായി നിർമിക്കുന്ന ജലസേചന പദ്ധതിയാണിത്.
Post Your Comments