തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ പൗരക്രമം ലംഘിച്ചതിന് കേരള പൊലീസ് ആയിഷയെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രയാഗ്‌രാജ് അക്രമക്കേസിലെ പ്രതി ജാവേദ് അഹമ്മദ് അടക്കമുള്ളവരുടെ വീടുകൾ അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി യു.പി സർക്കാർ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഇതിനെതിരെ ആയിരുന്നു ആയിഷയുടെ പ്രതിഷേധം.
Also Read: ആഹാരം കഴിച്ചതിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്യാൻ പാടില്ല
ഇപ്പോഴിതാ, അറസ്റ്റിന് ശേഷവും ബുൾഡോസർ രാജ് നടപ്പിലാക്കുന്ന അധികൃതർക്കെതിരെ ആയിഷ രംഗത്ത്. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാണ് ആയിഷ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അനീതി നിയമമാകുമ്പോൾ, കലാപം കടമയായി മാറുന്നുവെന്നും, ഈ ബുൾഡോസർ രാജിനെതിരെ അവസാന ശ്വാസം വരെ തങ്ങൾ പ്രതിഷേധിക്കുമെന്നും ആയിഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അഫ്രീൻ ഫാത്തിമയ്‌ക്കൊപ്പമാണെന്നും, ബുൾഡോസർ രാജിനെതിരെ പ്രതിഷേധിക്കണമെന്നും ആയിഷ കുറിച്ചിട്ടുണ്ട്.
View this post on Instagram
പൗരത്വ പ്രതിഷേധ സമയത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആയിഷയ്ക്ക് പക്ഷെ, കേരളത്തിൽ പ്രതിഷേധം നടത്തിയപ്പോൾ കിട്ടിയത് അത്ര സുഖമുള്ള പ്രതികരണം അല്ല. യോഗി ആദിത്യനാഥിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചതിന് പൊലീസ് പെൺകുട്ടിയെ തൂക്കിയെടുത്തു കൊണ്ട് പോകുന്ന വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ മലപ്പുറത്ത് ഒരു ദേശീയ പാതയിൽ റെന്ന ഉപരോധത്തിന് നേതൃത്വം നൽകി. സമരത്തിനിടെ ബഹളം വെച്ച റെന്നയുടെ പിന്നാലെ പൊലീസെത്തി. സംഘർഷഭരിതമായ ചില സംഭവങ്ങൾക്കൊടുവിൽ കേരള പൊലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥ റെന്നയുടെ ഹിജാബിൽ പിടിച്ച് വലിച്ചുകൊണ്ട് പോകുകയായിരുന്നു. റെന്നയെ വലിച്ചിഴച്ച് കൊണ്ടായിരുന്നു പൊലീസ് വാനിലെത്തിച്ചത്. യു.പി സർക്കാരിന്റെ ബുൾഡോസർ നടപടിക്കെതിരെ റെന്നയ്ക്കൊപ്പം പങ്കെടുത്ത മറ്റ് പ്രതിഷേധക്കാർക്കെതിരെയും പൊലീസ് നടപടിയെടുത്തു.
2019-ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇസ്ലാമിസ്റ്റ് യുവാക്കളെ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ആയിഷ റെന്ന ശ്രദ്ധയാകർഷിച്ചത്. മാധ്യമപ്രവർത്തക ബർഖ ദത്ത് ഉൾപ്പെടെയുള്ള വിവിധ മാധ്യമ പോർട്ടലുകൾ ആയിഷ റെന്നയെ ‘ഷീറോ’ എന്നായിരുന്നു വിശേഷിപ്പിച്ചത്. കൂടാതെ പൊലീസിന്റെ നടപടിയിൽ നിന്ന് ഷഹീൻ ബാഗ് പ്രതിഷേധക്കാരെ രക്ഷിച്ചെന്ന് പ്രചരിപ്പിക്കപ്പെട്ടു.
In a viral video from #Jamia we saw two young women save a male friend from police lathis by giving him cover. We also saw the same women standing atop a roof raising hands in another viral image. I meet Ladeeda Farzana & Ayesha Renna, sheroes of Jamia & Shaheen whom they saved pic.twitter.com/q8qfvIDMFT
— barkha dutt (@BDUTT) December 16, 2019
കർണാടകയിൽ ഹിജാബ് നിരോധനം വിവാദമായപ്പോൾ സർക്കാരിനെതിരെ ശബ്ദമുയർത്തുകയും, എന്റെ ഹിജാബിൽ തൊട്ടുപോകരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത ആളാണ് ആയിഷ. മുസ്ലിം സമൂഹത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്നായിരുന്നു ആയിഷ ആരോപിച്ചത്.
View this post on Instagram
അനന്തപുരി മഹാസമ്മേളനത്തിൽ പങ്കെടുക്കവെ ആർ.എസ്.എസിനെ പുകഴ്ത്തിയ പി.സി ജോർജിനെതിരെയും ആയിഷ വിമർശനമുന്നയിച്ചിരുന്നു. പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, പി.സിക്കെതിരെ സർക്കാർ നടപടി എടുത്തില്ലെന്നുമായിരുന്നു ആയിഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നേരത്തെ 2015ൽ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ നാഗ്പൂരിൽ തൂക്കിലേറ്റിയതിന് ശേഷം ആയിഷ റെന്ന ഫെയ്‌സ്ബുക്ക് ഇയാൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ‘യാക്കൂബ് മേമൻ, ക്ഷമിക്കണം. ഈ ഫാസിസ്റ്റ് രാജ്യത്ത് ഞാൻ നിസ്സഹായയാണ്. ഒരു പാവയെപ്പോലെ എനിക്ക് ഖേദിക്കാനേ കഴിയൂ’ എന്നായിരുന്നു റെന്ന ഫേസ്ബുക്കിൽ കുറിച്ചത്.
Post Your Comments