India

തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു : തമിഴ്നാട്ടിൽ തകർത്ത് പെയ്ത് പെരുമഴ

വിഴുപ്പുറത്ത്‌ നിരവധിപേർ വീടുകളിൽ കുടുങ്ങി കിടക്കുകയാണ്

സേലം: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്‌കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമർദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ്.
തമിഴ്‌നാട്ടിൽ പരക്കെ മഴ പെയ്യുന്നതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്.

വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശനം നടത്തും. വിഴുപ്പുറത്ത്‌ നിരവധിപേർ വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യവും എൻഡിആർഎഫും സജ്ജമാണ്. യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്. വെള്ളക്കെട്ട് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

അതേ സമയം തമിഴ്‌നാട്ടിലെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കടലൂർ, വില്ലുപുരം, കൃഷ്ണഗിരി ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും സേലം, ധർമ്മപുരി, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട് ജില്ലകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button