പാലക്കാട്: ഒളിക്യാമറ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. കൊടുമ്പ് അമ്പലപ്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് തമിഴ്‌നാട്ടില്‍ നിന്ന് കസബ പോലീസിന്‍റെ പിടിയിലായത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഷാജഹാനെ കഴിഞ്ഞ ദിവസം സി.പി.എം പുറത്താക്കിയിരുന്നു.
മൊബൈല്‍ ഫോണ്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പോലീസ് ഷാജഹാനെതിരെ കേസെടുത്തിരുന്നു. യുവതിയുടെ വീട്ടുപരിസരത്തുനിന്ന് കണ്ടെടുത്ത ഷാജഹാന്റെ ഫോണ്‍ സഹിതമാണ് യുവതി പരാതിനല്‍കിയത്. പോലീസ് കേസെടുത്തതിനെത്തുടർന്ന്, ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നത് കണ്ട യുവതി ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീട്ടുകാർ നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. തുടർന്നാണ്, കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് വ്യക്തമായതെന്നും യുവതി പോലീസിന് നൽകിയ പരാതിയില്‍ വ്യക്തമാക്കുന്നു.
Post Your Comments