
ഭോപ്പാൽ: സഹോദരി മരിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ചിതയില്‍ ചാടി ജീവനൊടുക്കി. ചിതയില്‍ ചാടിയതിനെ തുടര്‍ന്ന്, ഗുരുതര പൊള്ളലേറ്റ 21കാരനാണ് മരിച്ചത്.
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാനിലാണ് സംഭവം. കിണറ്റില്‍ തെന്നി വീണാണ് ജ്യോതി ദാഗ എന്ന യുവതി മരിച്ചത്. യുവതിയെ ദഹിപ്പിക്കാന്‍ ചിതയ്ക്ക് തീ കൊളുത്തിയതിന് ശേഷം ബന്ധുക്കള്‍ മടങ്ങിയെങ്കിലും പെണ്‍കുട്ടിയുടെ സഹോദരന് കരണ്‍ ശ്മശാനത്തിലേക്ക് തന്നെ മടങ്ങിയെത്തി.
Read Also : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഈ അഞ്ച് ദൈനംദിന ശീലങ്ങൾ പിന്തുടരാം!
തുടർന്ന്, സഹോദരിയുടെ ചിതയില്‍ വണങ്ങിയ കരണ്‍ അതിലേക്ക് എടുത്തു ചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ കരണിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
Post Your Comments