തൃശൂര്‍: എളനാട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു. എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും ജയശ്രീയുടെയും മകള്‍ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.
സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായ ശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്ര പോയതിനിടെ തടാകത്തില്‍ വീണാണ് മരിച്ചത്. അതേസമയം, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
Read Also : മാമ്പഴം കഴിച്ചാൽ പിന്നെ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
ജൂണ്‍ 30-ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയും കൂട്ടി മടങ്ങാനിരിക്കേയാണ് അപകടം നടന്നത്. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരന്‍: വരുണ്‍.
Post Your Comments