Latest NewsIndiaNews

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍: അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ്

ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്.

ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകം ആഴ്‌ചകൾ പിന്നിടുമ്പോൾ അക്രമി സംഘത്തിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പൂനെയിൽ നിന്നാണ് പ്രതി പിടിയിലായത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.

Read Also: പൊറ്റ പിടിച്ച വ്രണങ്ങൾ, ചെള്ളുപനി ചില്ലറക്കാരനല്ല: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button