കോഴിക്കോട്: ബഫർ സോൺ നിർണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ. രാവിലെ 6 മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി പഞ്ചായത്തുകൾ പൂർണ്ണമായും, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ ഭാഗികമായും ഹർത്താലിൽ ഉൾപ്പെടും. വാണിമേൽ, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലും ഹർത്താലായിരിക്കും.
പാൽ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post Your Comments