News

സർക്കാർ ശുപാർശയിൽ മണിച്ചനൊപ്പം പുറത്തിറങ്ങുന്നവരിൽ 14 രാഷ്ട്രീയ തടവുകാരും 2 ബലാത്സംഗക്കേസ് പ്രതികളും

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനത്തിനുള്ള സർക്കാർ ശുപാർശയിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കൂട്ടത്തിൽ ബലാത്സംഗക്കേസിലെ രണ്ടു പ്രതികളും 14 തടവുകാരും ഉൾപ്പെട്ടിട്ടുണ്ട്.

മകളെ ബലാത്സംഗം ചെയ്തയാളും ശാരീരിക അവശതയുള്ള സ്ത്രീയെ പലതവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ ആളുമാണ് മോചിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലുള്ളത്. ആർ.എസ്.എ സ്– ബി.ജെ.പി പ്രവർത്തകരായ എട്ട് പേരും സി.പി.എം പ്രവർത്തകരായ ആറ് പേരുമാണ് സർക്കാർ ശുപാർശയെത്തുടർന്ന് മോചിപ്പിക്കപ്പെടുന്ന രാഷ്ട്രീയ തടവുകാർ. കുപ്പണ വിഷമദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയും മോചിപ്പിക്കപ്പെടും.

‘വിക്രം സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു’: ലോകേഷ് കനകരാജിനെതിരെ യുവനടി

കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ 31 പേർ മരിച്ചതിനെത്തുടർന്ന് 20 വർഷത്തിലേറെയായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മണിച്ചൻ. സംഭവത്തിൽ ആറുപേർക്ക് കാഴ്ച നഷ്ടപ്പെടുകയും അഞ്ഞൂറോളം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ മണിച്ചന്റെ രണ്ടു സഹോദരന്മാരെ കഴിഞ്ഞ വർഷം സുപ്രീംകോടതി നിർദ്ദേശത്തിത്തെ തുടർന്ന് മോചിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button