Latest NewsKeralaCinemaNewsEntertainment

‘വിക്രം സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു’: ലോകേഷ് കനകരാജിനെതിരെ യുവനടി

ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ‘വിക്രം’ ചിത്രത്തിനെതിരെ യുവനടി മൈന നന്ദിനി. വിജയ് സേതുപതിക്കൊപ്പം തന്റെ ഒരുപാട് കോമ്പിനേഷൻ സീനുകൾ ഷൂട്ട് ചെയ്തിരുന്നുവെന്നും, എന്നാൽ സിനിമ റിലീസ് ആയപ്പോൾ അതിൽ ഒന്നുമില്ലെന്നും മൈന പറയുന്നു. വിക്രം സിനിമയിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും, ലോകേഷിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും മൈന കുറ്റപ്പെടുത്തുന്നു.

അതേസമയം, ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ആയിരുന്നു. ചിത്രത്തിൽ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ്. ചിത്രത്തില്‍ കമല്‍ ഹാസന്റെ പ്രതിഫലം ഏകദേശം 50 കോടി രൂപ ആണ്.

സന്താനം എന്ന കഥാപാത്രത്തിനായി വിജയ് സേതുപതി 10 കോടി രൂപയും അമര്‍ എന്ന കഥാപാത്രത്തിനായി ഫഹദ് ഫാസില്‍ നാല് കോടിയുമാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. സംവിധായകന്‍ ലോകേഷ് കനഗരാജിന് എട്ട് കോടിയും സംഗീത സംവിധാനം ചെയ്ത അനിരുദ്ധിന് നാല് കോടി രൂപയാണ് പ്രതിഫലം. ചിത്രം റിലീസ് മുൻപ് തന്നെ 200 കോടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button