
ചേർത്തല: ചേർത്തല നഗരത്തിന് പടിഞ്ഞാറ് കുറ്റിക്കാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ ജനസവേന കേന്ദ്രത്തിൽ മോഷണം.
ശനിയാഴ്ച രാത്രി 8.30 ഓടേ ആണ് സംഭവം. സ്കൂട്ടറിൽ എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഓഫീസ് വൃത്തിയാക്കുന്നതിനായി ഉടമ ഓഫീസിന് പിന്നിലേക്ക് മാറിയപ്പോളായിരുന്നു മോഷണം. സേവനകേന്ദ്രത്തിൽ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ബോക്സ് തട്ടിയെടുത്ത് ഇയാൾ കടന്നുകളയുകയായിരുന്നു.
Read Also : മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ്: ജോയ് മാത്യു
ബോക്സിൽ 2000 രൂപയും പാസ്ബുക്കുകളും ഇടപാടുകാരുടെ ആധാറും, ഫോട്ടോകളും ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാമാണ് നഷ്ടപ്പെട്ടത്. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, പ്രതിയെ പിടികൂടാനായില്ല.
Post Your Comments