IdukkiKeralaNattuvarthaLatest NewsNews

‘വൈറൽ പനി വൈറലാകുന്നു’: ഇടുക്കിയിൽ രോഗികൾ ഇരട്ടിയായി, ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം

തൊടുപുഴ: ഇടുക്കി ജില്ലയിൽ വൈറൽ പനി വ്യാപകമാകുന്നുവെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട് ജില്ലയില്‍ 906 പേരാണ് പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇത് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്.

Also Read:ഷംനാദ് ഭാരതിന് വിശിഷ്ട സേവാ പുരസ്‌കാരം

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ രോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ എലിപ്പനിയും, ഡെങ്കിപ്പനിയും ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അതേസമയം, വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന്​ ഒരാഴ്ചയ്ക്കിടെ 250 പേരോളമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്. 10 പേര്‍ക്ക്​ ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. കാലാവസ്ഥയിലെ മാറ്റം മൂലമാണ് ഇത്തരത്തിൽ പനിയും ചുമയുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button